ആപ്പിളിന്റെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല. ദിവസവും ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
അൾഷിമേഴ്സ്
ആപ്പിൾ ജ്യൂസ് കുടിച്ചാൽ അൽഷിമേഴ്സ് ഒഴിവാക്കാം. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഓർമ്മക്കുറവു തടയും . ദിവസവും രണ്ടു നേരം ആപ്പിൾ ജ്യൂസ് കഴിച്ചാൽ ഒാർമ്മ ശക്തി കൂടുന്നതിനൊപ്പം തലച്ചാറിന്റെ ആരോഗ്യവും വർദ്ധിക്കും.
കാൻസർ തടയാൻ ആപ്പിൾ
ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ലവനോയിഡ് കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. സ്തനാർബുദം, കരൾ, ആഗ്നേയഗ്രന്ഥിക്കുണ്ടാകുന്ന കാൻസർ എന്നിവയിൽ നിന്ന് ആപ്പിൾ സംരക്ഷണം നൽകുന്നു.
ദന്ത സംരക്ഷണം
ആരോഗ്യവും വെൺമയുമുള്ള പല്ലുകൾ സ്വന്തമാക്കാൻ ആപ്പിൾ കഴിച്ചാൽ മതി. ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കുന്നതിനു പകരം ഒരു ആപ്പിൾ കഴിക്കാം. ആപ്പിൾ ചവച്ചരച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന ഉമിനീര് ബാക്ടീരിയയെ തടഞ്ഞ് പല്ല് കേടാകാതെ സംരക്ഷിക്കുന്നു.
പ്രമേഹത്തിൽ നിന്നു രക്ഷ
രക്തത്തിലെ പഞ്ചസാരയുടെ അളവുകുറച്ച് ടൈപ്പ് 2 പ്രമേഹത്തിൽ നിന്നു രക്ഷപെടാൻ ദിവസവും ഒരാപ്പിൾ വീതം കഴിക്കാം.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യത്തിനായി ആപ്പിൾ കഴിക്കാം. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോട്ടാസ്യവും മിനറൽസും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്കു വരാതെ സംരക്ഷിക്കുന്നു.