ചിക്കനില്‍ പലതരം പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മളില്‍ പലരും. എത്രയോ ചിക്കന്‍ വിഭവങ്ങള്‍ നമ്മുടെ ഭക്ഷണത്തിന്‍റെ ലിസ്റ്റിലുണ്ട്. രുചികരമായ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കുന്നതെങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- ചിക്കൻ – 1/2 കിലോ
- കാശ്മീരി മുളക്പൊടി – 1 സ്പൂൺ
- മഞ്ഞൾ പൊടി – 1/4 സ്പൂൺ
- വെളിച്ചെണ്ണ – 3 സ്പൂൺ
- കടുക് – 1/2 സ്പൂൺ
- തേങ്ങ കൊത്തിയത് – കുറച്ച്
- വെളുത്തുളളി ചതച്ചത് – 1-1/2 സ്പൂൺ
- ഇഞ്ചി ചതച്ചത് – 1 സ്പൂൺ
- പച്ച മുളക് – 3 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- സവാള അരിഞ്ഞത് – 3 എണ്ണം
- മല്ലി, കുരുമുളക് – 1 ടീസ്പൂൺ വീതം
- ഗരം മസാല – 1 സ്പൂൺ
- ചതച്ച മുളക് – 2 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കനിൽ മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് എല്ലാം കൂടി കുറച്ച് സമയം മാരിനേറ്റ് ചെയ്ത് വയ്ക്കുക . ഇനി വെളിച്ചെണ്ണ പാനിൽ ഒഴിച്ച് കടുകിട്ട് പൊട്ടിച്ച് തേങ്ങ കൊത്തു ഇട്ട് ചതച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി മാരിനേറ്റ് ചെയ്ത ചിക്കൻ ഇട്ട് പകുതി വേവ് ആകുമ്പോൾ സവാള, വറുത്ത് പൊടിച്ച മല്ലി കുരുമുളക്, ഗരംമസാല, ചതച്ച മുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിക്കാതെ ഗ്യാസിന്റെ ഫ്ലയിം കുറച്ചിട്ട് ഇളക്കി വേവിച്ച് റോസ്റ്റ് ആക്കി എടുക്കുക.
STORY HIGHLIGHT : Chicken Roast