Kerala

നാദാപുരത്ത് വിദ്യാർത്ഥിനികൾക്ക് നേരേ തെരുവുനായ ആക്രമണം

കോഴിക്കോട് നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരേ തെരുവുനായകളുടെ ആക്രമണം. വിദ്യാർത്ഥിനികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് നായകളുടെ ആക്രമണശ്രമം ഉണ്ടായത്.

ബാഗും, കുടയും കൊണ്ട് പ്രതിരോധിച്ച് വിദ്യാർത്ഥിനികൾ രക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥിനികൾക്ക് നേരെ നായ കുരച്ചു കൊണ്ട് ചാടി കടിക്കാൻ ശ്രമിക്കുകയായിരുന്നു. സിസിടി വി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്ത് അറിയുന്നത്.

രണ്ട് കുട്ടികൾക്ക് നേരെയാണ് നായകൾ കുരച്ച് ചാടി പിന്നാലെ ഓടിയത്. ഒരു കുട്ടി ഓടി രക്ഷപ്പെട്ടു. പിന്നാലെ എത്തിയ കുട്ടിക്ക് നേരെ അക്രമത്തിന് തുനിഞ്ഞതോടെ വിദ്യാർത്ഥിനി നായകൾക്ക് നേരെ കയ്യിൽ ഉണ്ടായിരുന്ന കുടയും, ബാഗും വലിച്ചെറിയുകയായിരുന്നു. ഇതോടെ നായകൾ തിരിഞ്ഞോടുകയും വിദ്യാർത്ഥിനിയും രക്ഷപ്പെടുകയായിരുന്നു.

Latest News