കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്. സൈന്യത്തിൻ്റെ ദൃഢനിശ്ചയത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സൈന്യത്തിൻ്റെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും, മനക്കരുത്തും, ദൃഢനിശ്ചയവും പ്രകടിപ്പിച്ച നമ്മുടെ ധീരജവാന്മാരെ ഞാൻ ഹൃദയംഗമമായി ആദരിക്കുന്നു- അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ പരമോന്നത ത്യാഗം നമ്മുടെ സായുധ സേനയുടെ നിശ്ചയദാർഢ്യത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു. സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.