india

വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ മേഘാലയ സർക്കാർ !!

വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ മേഘാലയ. എയ്ഡ്സ് പരിശോധനയ്ക്കായി നിയമനിർമ്മാണം നടത്താൻ മേഘാലയ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

സംസ്ഥാനത്ത് എയ്ഡ്‌സ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതിനെ തുടർന്നാണ് സർക്കാർ നടപടിക്കൊരുങ്ങുന്നത്.

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഭയപ്പെടുത്തുന്നതാണെന്ന് മേഘാലയ ആരോഗ്യ മന്ത്രി അംപരീൻ ലിങ്‌ഡോ പറഞ്ഞു. ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ്ങിന്റെയും ഈസ്റ്റ് ഖാസി ഹിൽസിൽ നിന്നുള്ള എട്ട് നിയമസഭാംഗങ്ങളുടെയും അധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്ത ശേഷം സംസാരിക്കവെയാണ് ആരോഗ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

രോഗബാധിതരെ ചികിത്സാ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കണമെന്നും ശരിയായി ചികിത്സിച്ചാൽ എയ്ഡ്‌സ് നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തിൽ മേഘാലയ രാജ്യത്ത് ആറാം സ്ഥാനത്താണ്. നിലവിൽ ഗോവയിൽ എച്ച്ഐവി പരിശോധന നിർബന്ധമാണ്.

Latest News