മദ്യപിച്ച് ലക്കുകെട്ട് സ്കൂള്‍ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍. റായ്ച്ചൂരിലെ മസ്കി താലൂക്കിലെ അംബാഡെവിനെഗര്‍ എല്‍പി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകന്‍ നിങ്കപ്പയാണ് ജൂലൈ 24ന് മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് സ്കൂളിന്‍റെ പാചകപ്പുരയ്ക്ക് മുന്‍പില്‍ കിടന്നുറങ്ങിയത്. അധ്യാപകന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസവകുപ്പ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്.
പതിവായി മദ്യപിച്ച് സ്കൂളില്‍ വരിക, കുട്ടികളോടടക്കം മോശമായി പെരുമാറുക, ജോലി ചെയ്യാതെ അലസമായി നടക്കുക തുടങ്ങിയ പരാതികള്‍ നിങ്കപ്പക്കെതിരെ മുന്‍പും ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നേരത്തേയും പരാതി ഉയര്‍ന്നെങ്കിലും അധികൃതര്‍ നടപടിയൊന്നും എടുത്തിരുന്നില്ല. സിന്താനൂര്‍ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് ലഭിച്ച അന്വേഷണറിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അധ്യാപകനെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.