Entertainment

‘ബന്ധങ്ങള്‍ എല്ലാത്തിനും മുകളിലാണ്’; കുടുംബം, കൂട്ടുക്കാര്‍, കാമുകി എന്നിവര്‍ക്ക് വേണ്ടിയെല്ലാം സമയം ചിലവഴിക്കാന്‍ സാധിക്കാറുണ്ട്; വിജയ് ദേവരക്കൊണ്ട

ഏറെ ആരാധകരുളള തെലുങ്ക് നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ കുടുംബം, കൂട്ടുക്കാര്‍, കാമുകി എന്നിവര്‍ക്ക് വേണ്ടിയെല്ലാം സമയം ചിലവഴിക്കാന്‍ സാധിക്കാറുണ്ടെന്ന് തുറന്ന് പറയുകയാണ് നടന്‍ വിജയ് ദേവരക്കൊണ്ട. ആളുകളുമായുള്ള ബന്ധമാണ് എല്ലാത്തിനേക്കാള്‍ മുകളിലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ കിംഗ്ഡമിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ്.

നടന്റെ വാക്കുകള്‍…..

‘ബന്ധങ്ങള്‍ എല്ലാറ്റിനും മുകളിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ വളര്‍ന്നുവരികയാണ്. വ്യക്തി ജീവിതം ജീവിക്കാനും ഞാന്‍ പഠിച്ചു. അതിനുമുമ്പ്, ഞാന്‍ ഇങ്ങനെയായിരുന്നില്ല. കഴിഞ്ഞ 2-3 വര്‍ഷമായി, എന്റെ ജീവിതം എങ്ങനെ പോയി എന്ന് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ അമ്മ, അച്ഛന്‍, എന്റെ കാമുകി, സുഹൃത്തുക്കള്‍ എന്നിവരുമായി എനിക്ക് വേണ്ടത്ര സമയം ചെലവഴിക്കാന്‍ പറ്റിയില്ല.

പെട്ടെന്ന് ഒരു ദിവസം എനിക്ക് മനസ്സിലായി. അത്തരമൊരു തോന്നല്‍ എനിക്ക് ഉണ്ടാകാന്‍ പാടില്ലെന്ന്. ഇപ്പോള്‍ എന്റെ ആളുകള്‍ക്കായി സമയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഞാന്‍ നടത്തുന്നു. എന്റെ സുഹൃത്തുക്കള്‍ക്കായി, എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി, എന്റെ കാമുകിക്ക് വേണ്ടിയും ഞാന്‍ സമയം കണ്ടെത്തുന്നു’.

അതേസമയം വിജയ് ദേവക്കൊണ്ട നായകനായ കിംഗ്ഡം എന്ന ചിത്രം ജുലൈ 31നാണ് തിയേറ്ററുകളിലെത്തുക. ഗൗതം തിന്നാനുരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാഗ്യശ്രീ ബോസാണ് നായികാവേഷത്തിലെത്തുന്നത്.