വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ. ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതുവരെയും ഈഴവർക്ക് എതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
താൻ 25 വർഷമായി എംഎൽഎയാണ്. 52% ഈഴവരുള്ള മണ്ഡലത്തിൽ നിന്നാണ് വരുന്നത്. തന്നെ നന്നായി അറിയുന്നത് മണ്ഡലത്തിൽ ഉള്ളവർക്കാണ്. വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ല്ലെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഒരു വിഷയവുമല്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുഡിഎഫ് നടത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.