Kerala

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്തെ എട്ട് ഡാമുകളില്‍ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനെ തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൂഴിയാര്‍, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. തൃശൂര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളിലും റെഡ് അലേര്‍ട്ട്. വയനാട് ബാണാസുരസാഗര്‍ ഡാമിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

അതേസയം ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News