കണ്ണൂരില്‍ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. റീമയുടെ ഭർത്താവ് കമൽരാജ്, ഭർതൃമാതാവ് പ്രേമ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് റീമയുടെ കുടുംബത്തിന്‍റെ ആരോപണം.
ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പഴയങ്ങാടി വയലപ്രയിൽ അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്.
അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു. രണ്ട് ദിവസത്തിന് ശേഷമാണ് മകന്‍റെ മൃതദേഹം കണ്ടെത്തിയത്.