ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും കാരണം കേദാർനാഥ് യാത്ര നിർത്തിവച്ചു.
കൂടാതെ മോശം കാലാവസ്ഥ ചാർ ധാം യാത്രയെ സാരമായി തടസ്സപ്പെടുത്തുകയും ഒന്നിലധികം ജില്ലകളിലെ പ്രാദേശിക ജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു.
രുദ്രപ്രയാഗിൽ, ശനിയാഴ്ച പുലർച്ചെ 3.30 ഓടെ ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥിലേക്കുള്ള കാൽനട പാതയിൽ മണ്ണിടിച്ചിലിനെ തുടർന്നാണ് കേദാർനാഥ് യാത്ര നിർത്തിവെച്ചത്.