പ്രോട്ടീനിൻ കലവറയായ ഒന്നാണ് ചെറുപയർ. ആരോഗ്യകരമായ ഈ വിഭവം കൊണ്ടൊരു ഹെൽത്തി ദോശ പ്രാതലിന് തയ്യാറാക്കിയാലോ. രുചികരമായ ക്രിസ്പി ചെറുപയർ ദോശ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
- ചെറുപയർ – 2 കപ്പ്
- പച്ചമുളക് – 3 എണ്ണം
- ചുവന്ന മുളക് – 4 എണ്ണം
- വെള്ളം – ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
- ഇഞ്ചി – ഒരു സ്പൂൺ
- ജീരകം – ഒരു സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് രാത്രി കുതിരാൻ വയ്ക്കുക. രാവിലെ, മിക്സിയുടെ ജാറിൽ, ചെറുപയർ, പച്ച മുളക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു ദോശ മാവിന്റെ പാകത്തിന് അരച്ച് എടുക്കുക. ദോശ കല്ല് ചൂടാകുമ്പോൾ മാവ് ഒഴിച്ച് നല്ലെണ്ണയും ചേർത്ത് ദോശ ചുട്ടെടുക്കാം.
STORY HIGHLIGHT: cherupayar dosa