ആരോഗ്യത്തിന് ഏറെ മികച്ച ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ വിഭവമാണ് സൂപ്പ്. സ്വാദിഷ്ടമായ ഹെൽത്തി സൂപ്പ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്താലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാനിലേക്ക് ഒലിവ് ഓയിൽ ഒഴിക്കുക. ചൂടായി കഴിഞ്ഞാൽ വെളുത്തുള്ളി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. ഇതൊന്ന് ചെറുതായി മൂപ്പിച്ചെടുത്ത ശേഷം അതിലേക്ക് കൂൺ ചേർത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറിക ളായ കാരറ്റ്, ബീൻസ്, കാബേജ്, സവാള എന്നിവ എല്ലാം ചേർത്ത് വഴറ്റി എടുക്കുക. ശേഷം വെള്ളവും ഉപ്പും കുരുമുളകും ചേർത്ത് തിളപ്പിച്ച് എടുക്കുക. രണ്ടു ടേബിൾ സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഇതിലേക്ക് ചേർക്കാം. രുചികരമായ വെജിറ്റബിൾ സൂപ്പ് തയ്യാർ.
STORY HIGHLIGHT : vegetable soup