ഇന്ന് പലർക്കും പരിചയമില്ലാത്ത വിഭവങ്ങളിൽ ഒന്നായിരിക്കും നാടൻ പലഹാരമായ അവലോസ് പൊടി. രുചികരമായ നാടൻ അവലോസ് പൊടി കുട്ടികൾക്കും മുതിർന്നവർക്കുമായി തയ്യാറാക്കിയാലോ.
ചേരുവകൾ
- അരിപ്പൊടി – 1 കിലോ
- തേങ്ങ ചിരകിയത് – 6 കപ്പ്
- നല്ല ജീരകം – 2 ടീസ്പൂൺ
- എള്ള് – 2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുട്ട്പൊടി പോലെ പച്ചരി പൊടിച്ചെടുക്കുക. തേങ്ങ ചിരകിയത് നല്ല ജീരകം രണ്ട് ടീസ്പൂൺ ചിരകിയ തേങ്ങയിലേക്ക് ചേർത്ത് നന്നായി ഞെരടുക. ഇതിലേക്ക് ആവശ്യമായ ഉപ്പും ഈ സമയത്ത് മാവിൽ ചേർക്കാം. അതിനുശേഷം എള്ള് തേങ്ങ കുറേശ്ശെ വീതം മാവിലേക്ക് ഇട്ട് നന്നായി തിരുമ്മിയോജിപ്പിക്കുക. കഴിവതും കട്ട ഇല്ലാതെ മിക്സ് ചെയ്ത് മാവ് ഇലകൊണ്ട് മൂടി ഒരു മണിക്കൂറെങ്കിലും വയ്ക്കുക.
ഇനി ഒരു ഉരുളിയിലേക്ക് മാവിട്ട് പാകത്തിന് വറുത്തെടുക്കുക. കൈ എടുക്കാതെ ഒരു മണിക്കൂർ എളക്കി കൊടുക്കണം. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു അഞ്ചു മിനിറ്റ് നേരം കൂടി ഉരുളിയിൽ വച്ച് ഇളക്കിക്കൊടുക്കൊടുക്കുക. വേണമെങ്കിൽ മധുരത്തിന് പഞ്ചസാരയോ ശർക്കരയോ ചേർക്കാം.
STORY HIGHLIGHT : avalose podi