വീടുകളിൽ ഉണ്ടാക്കുന്ന പ്രഭാത ഭക്ഷണമാണ് ദോശ. ഇത് ഉണ്ടാക്കാനായി മാവ് അരച്ച് മണിക്കൂറുകളോളം പുളിപ്പിക്കാൻ വെയ്ക്കാറുണ്ട്. എന്നാൽ ഇനി അങ്ങനെ ചെയ്യണ്ട, വെറും 3 മണിക്കൂർ കൊണ്ട് മാവ് പുളിപ്പിച്ചെടുക്കാം.
സോഡാപ്പൊടിയോ മറ്റു കെമിക്കലും ചേർക്കാതെ തന്നെ നല്ല പഞ്ഞിപോലുള്ള ദോശയും ഇഡ്ഡലിയും തയാറാക്കാം. നവി ആൻഡ് നന്ദാസ് ഫൺവേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇൗ വിഡിയോ പങ്കിട്ടിരിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.
അരിയും ഉഴുന്നും വെളത്തിലിട്ട് കുതിർത്ത ശേഷം അരച്ചെടുക്കാം. ശേഷം അടുപ്പിൽ ചെറിയ തീയിൽ കുക്കർ വച്ച് ചൂടാക്കാം. നന്നായി കുക്കർ ചൂടായ ശേഷം തീ അണയ്ക്കാം. അതിനകത്ത് വയ്ക്കാവുന്ന പാത്രത്തിൽ മാവ് എടുത്ത് കുക്കറിൽ ഇറക്കിവച്ച് മൂടിവയ്ക്കാം. മൂന്ന് മണിക്കൂറിന് കഴിഞ്ഞ് കുക്കറിന്റെ അടപ്പ് മാറ്റാം. നല്ല പുളിച്ച് പൊങ്ങിയ മാവ് കിട്ടും. നല്ല മയമുള്ള ദോശയും ഇഡ്ഡലിയുമൊക്കെ തയാറാക്കാം.