Kerala

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

കടലുണ്ടി: ട്രെയിൻ ഇറങ്ങി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസ്സിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ രാജേഷ് (21) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണ് അപകടം.

പാലക്കാട്ടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ടെക്‌നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ്. അമ്മ: എൻ. പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ആദിത്യാ രാജേഷ് (പ്ലസ് വൺ വിദ്യാർഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ).