ഉച്ചയ്ക്ക് ഊണിന് കിടിലൻ സ്വാദിൽ ഒരു ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഇറച്ചി കഴുകി വാരി മഞ്ഞൾപ്പൊടിയും അൽപം മുളകുപൊടിയും ഉപ്പും ചേർത്ത് മുക്കാൽ ഭാഗം വേവിക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. ശേഷം പച്ചമുളകും പകുതി സവാളയും ചേർത്ത് വഴറ്റുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഇറച്ചി, മല്ലിപ്പൊടി, മുളകുപൊടി, കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി വരട്ടിയെടുക്കുക. കൊത്തിവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും ചേർത്ത് നല്ലപോലെ വരട്ടി മസാലകൾ ഉണങ്ങുന്നതുവരെ വരട്ടിയെടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് ഇളക്കുക. വാങ്ങുന്നതിനുമുമ്പ് മാറ്റിവെച്ചിരിക്കുന്ന സവാളയും ചേർത്ത് ഇളക്കി ഉപയോഗിക്കുക.