തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്.
പാലോട് രവിയുടെ രാജിക്ക് പിന്നാലെയാണ് ശക്തന് ചുമതല നല്‍കിയിരിക്കുന്നത്. മറ്റ് ഡിസിസി പ്രസിഡന്റുമാരെ മാറ്റുമ്പോഴായിരിക്കും തിരുവനന്തപുരത്തും സ്ഥിരം ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തുക.
അതുവരെ എന്‍ ശക്തനായിരിക്കും ഡിസിസി പ്രസിഡന്റിന്റെ ചുമതല.