ഒരു വെറൈറ്റി കഞ്ഞി ഉണ്ടാക്കിയാലോ?

കഞ്ഞി എന്നും ഒരുപോലെയാണോ തയ്യാറാക്കുന്നത്? എങ്കിൽ ഇന്ന് അല്പം വ്യത്യസ്തമായി ഒരു കഞ്ഞി ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാം ചെറുപയർ കഞ്ഞി.

ആവശ്യമായ ചേ​രു​വ​ക​ൾ

  • ബ​സ്മ​തി അ​രി -ഒ​രു ക​പ്പ്
  • ചി​ര​കി​യ തേ​ങ്ങാ -ഒ​രു ക​പ്പ്
  • ചെ​റു​പ​യ​ർ -അ​ര ക​പ്പ്
  • ഇ​ഞ്ചി ചെ​റി​യ ക​ഷ്ണം
  • വെ​ളു​ത്തു​ള്ളി- ആ​റ് അ​ല്ലി
  • ക​റി വേ​പ്പി​ല
  • ഉ​ലു​വ – ഒ​രു സ്പൂ​ൺ
  • ചെ​റി​യ ജീ​ര​കം- ഒ​രു സ്പൂ​ൺ
  • ക​ടു​ക് – ര​ണ്ട് സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റു​പ​യ​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു വെ​ക്കു​ക. അ​രി ന​ന്നാ​യി ക​ഴു​കി വേ​വി​ക്കു​ക. ഉ​ലു​വ ജീ​ര​കം എ​ന്നി​വ​യും ചേ​ർ​ക്കു​ക. കു​തി​ർ​ത്തു വെ​ച്ച ചെ​റു​പ​യ​ർ ഒ​രു കു​ക്ക​റി​ൽ ഇ​ട്ട് മൂ​ന്ന് വി​സി​ലി​ൽ വേ​വി​ച്ചു എ​ടു​ക്കു​ക.തേ​ങ്ങ, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ മി​ക്സി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക. പ​കു​തി വെ​ന്ത അ​രി​യി​ലേ​ക്ക് ചെ​റു​പ​യ​റും അ​ര​വും ചേ​ർ​ത്തു ന​ന്നാ​യി വേ​വി​ച്ചു എ​ടു​ക്കു​ക. ആ​വ​ശ്യ​മാ​യ ഉ​പ്പ് ചേ​ർ​ക്കു​ക.

ക​ഞ്ഞി ന​ന്നാ​യി വെ​ന്ത​തി​ന് ശേ​ഷം ഒ​രു പാ​ൻ അ​ടു​പ്പ​ത്ത് വെ​ച്ചു ര​ണ്ട് സ്പൂ​ൺ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​യ​തി​നു ശേ​ഷം ക​ടു​ക് പൊ​ട്ടി​ച്ച്, ക​റി വേ​പ്പി​ല കൂ​ടി ചേ​ർ​ത്തു ക​ഞ്ഞി​യി​ൽ ചേ​ർ​ക്കു​ക. ഒ​രു നു​ള്ളു മ​ഞ്ഞ​പൊ​ടി കൂ​ടി ചേ​ർ​ക്കു​ന്ന​തോ​ടെ രു​ചി​ക​ര​മാ​യ ചെ​റു​പ​യ​ർ മ​രു​ന്ന് ക​ഞ്ഞി ത​യാ​ർ.