തിരുവനന്തപുരം: പാലോട് രവി ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ട എന്‍ ശക്തന്‍.
ഓഡിയോ ക്ലിപ്പിലെ മുഴുവന്‍ ഭാഗവും മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതു മുഴുവന്‍ താന്‍ കേട്ടപ്പോള്‍, അദ്ദേഹം സ്ഥാനമൊഴിയേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് തോന്നിയത്.
താഴേത്തട്ടിലെ പ്രവര്‍ത്തനത്തില്‍ വിഭാഗീയതയില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന തരത്തിലുള്ള സംഭാഷണത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ശക്തന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.