Kerala

സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ; മുന്നറിയിപ്പ് | Rain alert

രാവിലെ 10.45 മുതലുള്ള അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ മൂന്ന് മണിക്കൂര്‍ മാത്രമുള്ള ജാഗ്രതാ നിർദേശമാണിത്.

ഈ സമയം രണ്ട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും (5-15mm/ മണിക്കൂർ) മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനിടെ, ഇടുക്കിയിലെ മൂന്നാര്‍ ദേശീയപാതയില്‍ ദേവികുളം റോഡില്‍ മണ്ണിടിഞ്ഞ് വീണു. ഇവിടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ലോറിയിലേക്ക് മണ്ണ് വീണ് ഇന്നലെ രാത്രി ഒരാള്‍ മരിച്ചിരുന്നു. മൂന്നാര്‍ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വലിയ പാറക്കല്ലുകളടക്കം റോഡിലേക്ക് പതിച്ചിട്ടുണ്ട്.