Kerala

വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവ വനിതാ നേതാവ്; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌ | Suresh Kurup

കൊച്ചി :  ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും വി എസ് ഇറങ്ങിപ്പോകാനിടയാക്കിയ കാരണങ്ങൾ തുറന്നു പറഞ്ഞ് മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്.

വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെൺകുട്ടി സമ്മേളനത്തിൽ പറഞ്ഞു. വിഎസിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവർ വരെ നിലവിട്ട് ആക്ഷേപിച്ചു. അധിക്ഷേപം സഹികെട്ടപ്പോഴാണ് വി എസ് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയതെന്നും സുരേഷ് കുറുപ്പ് ഓർമ്മിക്കുന്നു.

‘ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്’ എന്ന തലക്കെട്ടിൽ മാതൃഭൂമി ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിലാണ്, സിപിഎം സംസ്ഥാന സമ്മേളനത്തിൽ നടന്ന സംഭവങ്ങൾ തുറന്നു പറയുന്നത്. തന്റെ നിലപാടുകളില്‍നിന്ന് അണു വിട വിഎസ് പിന്നോട്ടു പോയിട്ടില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വിഎസിന് പ്രശ്‌നമായിരുന്നില്ല. ഇതിനകം വിഎസിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജനനേതാക്കന്മാരും അദ്ദേഹത്തെ ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു.

പ്രതിപക്ഷനേതാവെന്ന നിലയില്‍ വലിയ ജനകീയ അംഗീകാരം പുറത്തു ലഭിച്ചപ്പോഴും, വി എസ് പാർട്ടിയിൽ ഒറ്റപ്പെട്ടു. പക്ഷേ, അപ്പോഴും അദ്ദേഹം പാര്‍ട്ടിക്കുള്ളിലെ പോരാട്ടങ്ങളും അതിലെ ഒറ്റപ്പെടലുകളും നേരിട്ടുകൊണ്ടിരുന്നുവെന്ന് സുരേഷ് കുറുപ്പ് പറയുന്നു.