മലപ്പുറം: ക്രിമിനല്‍ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്‍.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനില്‍ നിന്ന് ചര്‍ച്ച മാറ്റാനാണ് ജയില്‍ച്ചാട്ടം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
അഞ്ച് ഗോവിന്ദച്ചാമി വിചാരിച്ചാലും ഇങ്ങനെയൊരു ജയില്‍ ചാട്ടം പ്രായോഗികം അല്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ച്ചാട്ടത്തിൻ്റെ ഡെമോ കാണിച്ചായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.