പാലക്കാടിന്റെ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം.പിക്ച്ചർ ഫെർഫെക്റ്റ് ഫിലിം കബനി അവതരിപ്പിക്കുന്ന ഈ ചിത്രം ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്നു.
കഥ, തിരക്കഥ, സംഭാഷണം അയ്മനം സാജൻ തയ്യാറാക്കുന്നു. പുലമന്തോൾ മനയിൽ, ചിത്രത്തിലെ ചില പ്രധാന രംഗങ്ങൾ ചിത്രീകരിച്ചു. തുടർന്നുള്ള ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ ചിങ്ങമാസത്തിൽ പൂർത്തീകരിക്കും.
പാലക്കാടിന്റെ ചൂരും, ചൂടുമുള്ള കഥ, പുതിയൊരു അവതരണത്തോടെ, പുതുമയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങൾക്കൊപ്പം, പുതുമുഖങ്ങളും അണിനിരക്കും. തമിഴിലും, മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രം, എല്ലാ ഭാഷകളിലും റിലീസ് ചെയ്യും.
പിക്ച്ചർ ഫെർഫെക്റ്റ് അവതരിപ്പിക്കുന്ന രാജഗർജനം, ആർ.കെ. പള്ളത്ത് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – അയ്മനം സാജൻ, ക്യാമറ, എഡിറ്റിംഗ് – ഗോഗുൽ കാർത്തിക്ക്, ഗാനരചന – വാസു അരീക്കോട്, കെ.ടി.ജയചന്ദ്രൻ, സ്റ്റുഡിയോ – റെഡ് ആർക് സ്റ്റുഡിയോ. ചിങ്ങമാസത്തിൽ ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും.