തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ വയോധിക ഷോക്കേറ്റ് മരിച്ച നിലയില്‍. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി (87) ആണ് മരിച്ചത്.
ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വീട്ടിലേക്കുള്ള കെഎസ്ഇബി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് അപകടം എന്നാണ് നിഗമനം.
ഇലക്ട്രിക്ക് ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം.