Kerala

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു. ശനി പുലര്‍ച്ചെ മൂന്ന് മണിയോടെ ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയാണ് കടിയേറ്റത്. യാത്ര ചെയ്യാന്‍ സ്റ്റേഷനില്‍ എത്തിയ ജയരാജ് (26) എന്നയാള്‍ക്കാണ് കടിയേറ്റത്. നഗരസഭ 23ാം വാര്‍ഡില്‍ ഉത്രാടം വീട്ടില്‍ ജയകുമാറിന്റെ മകനാണ്.

തുടര്‍ന്ന് യുവാവ് യാത്ര ഒഴിവാക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ജയരാജ്.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ പോകാന്‍ എത്തിയതായിരുന്നു. ബി ടെക് വിജയിച്ച ശേഷം ഐ എസ് ആര്‍ ഒയില്‍ പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിവാഹത്തിനാണ് പോകേണ്ടിയിരുന്നത്.