വി എസിന്റെ പേരിൽ ആദ്യ സ്മാരകം ഒരുക്കി തിരുവനന്തപുരം വെള്ളറടയിലെ സിപിഐഎം പ്രവര്‍ത്തകര്‍.
വെള്ളറട പനച്ചമൂട് ലോക്കല്‍ കമ്മിറ്റി പ്രദേശത്തെ ചൂണ്ടിക്കല്‍ ബ്രാഞ്ച് കമ്മിറ്റി പുതുതായി നിര്‍മ്മിച്ച മന്ദിരത്തിനാണ് വി എസിന്റെ പേര് നല്‍കിയത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായശേഷമായിരുന്നു വിഎസിന്റെ വിയോഗം.
അതുകൊണ്ടുതന്നെ വിഎസിന്റെ സ്മരണാര്‍ഥം കെട്ടിടത്തിത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു. മന്ദിരത്തിന്റെ ഉദ്ഘാടനം പാറശാല എം.എല്‍.എ സി കെ.ഹരീന്ദ്രന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ വെള്ളറട ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. മോഹനന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉദയന്‍ തുടങ്ങി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.