India

കളിക്കുന്നതിനിടെ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു – Seven year old boy dies after being electrocuted

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു. ഫഹദ് ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഉടൻ സമീപവാസികൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഫഹദ് സുഹൃത്തുക്കളോടൊപ്പം രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് ട്രാൻസ്‌ഫോർമറിന് സമീപത്തേക്ക് തെറിക്കുകയായിരുന്നു. പന്ത് എടുക്കാൻ പോയപ്പോൾ ട്രാൻസ്‌ഫോർമറിൽ അറിയാതെ കുട്ടി സ്പർശിക്കുകയും വൈദ്യുതാഘാതമേൽക്കുകയും ചെയ്യുകയായിരുന്നു. കുട്ടി ട്രാൻസ്‌ഫോർമറിൽ സ്പർശിച്ച് വൈദ്യുതാഘാതമേറ്റപ്പോൾ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും വൈദ്യുതി വിതരണം വിച്ഛേദിക്കാൻ വൈകിയതായും നാട്ടുകാരും കുട്ടിയുടെ കുടുംബവും ആരോപിച്ചു.

ട്രാൻസ്‌ഫോർമറിന്റെ ചുറ്റുവേലി തകർന്നതിനെക്കുറിച്ച് ആവർത്തിച്ച് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രദേശ വാസികൾ പറയുന്നു.

STORY HIGHLIGHT: Seven year old boy dies after being electrocuted