കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊടുംകുറ്റവാളി ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി ഇഴഞ്ഞിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സെല്ലിന്റെ അഴിയുടെ താഴ്വശത്തെ കമ്പി അറുത്താണ് ഇയാൾ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചതിവ് ശേഷമാണ് പുറത്തേക്ക് കടക്കുന്നതും. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും കാണാം.
വളരെ ആസൂത്രിതമായാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് പുറത്ത് വന്ന ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 25-ന് പുലർച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ഉയർന്നിരുന്നത്. ജയിൽ വളപ്പിൽ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാൻ ഉപയോഗിച്ചത്.
ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങൾ. എന്നാൽ നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടേണ്ടതായിരുന്നു. ശരീര ഭാരം കുറയ്ക്കലും ഭക്ഷണക്രമീകരണവും എല്ലാം ഈ പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു. നിലവില്‍ ഗോവിന്ദചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
STORY HIGHLIGHT: Footage of Govindachamy escaping