പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചതിന് പിന്നാലെ ലഡ്ഡു വിതരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടി. നടപടിയെ തുടർന്ന് പെരിങ്ങല യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദിനെ സ്ഥാനത്ത് നിന്നും നീക്കി. ഷംനാദ് മധുരവിതരണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇയാൾ പാലോട് രവി രാജിവെച്ചതിന് പിന്നാലെ ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി എടുത്തിരിക്കുന്നത്.
പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള പാലോട് രവിയുടെ ശബ്ദസംഭാഷണം പുറത്ത് വന്നതോടെ രാജിവെക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായി പാലോട് രവി ഏപ്രില്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് നേരത്തെ പുറത്ത് വന്നിരുന്നത്.
STORY HIGHLIGHT: sweet distribution after palode ravi resignation