Kerala

വൻ ലഹരി വേട്ട; മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിൽ -3 arrested with methamphetamine

പാലക്കാട് വൻ ലഹരി വേട്ട. മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിൽ. 53.950 ഗ്രാം മെത്താംഫിറ്റമിനാണ് ഇവരിൽ നിന്നും പിടികൂടിയത്. ലഹരിയുടെ കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. നാർക്കോട്ടിക് സെല്ലും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷവും ആൻസിയെ എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും സ്വാലിഹും വന്നതെന്നാണ് വിവരം. ബെംഗളൂരുവിൽ നിന്നാണ് ആൻസി മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

STORY HIGHLIGHT: 3 arrested with methamphetamine