ദോശ ഇഷ്ടമല്ലാത്തവരായി ആരുംതന്നെയില്ല. എന്നാൽ പത്തു മിനിറ്റ് കൊണ്ട് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാൻ സാധിക്കും. അതും അരിയും ഉഴുന്നും അരയ്ക്കാതെ തന്നെ.
ചേരുവകൾ
അരിപ്പൊടി – 1 കപ്പ്
കടലമാവ് 1/4 കപ്പ്
തൈര് – 1/2 കപ്പ്
ഉരുളക്കിഴങ്ങ് – 1
കുതിർത്ത ഉണക്ക മുളക്- 4
വെളുത്തുളളി/- 3
ഉപ്പ് – 1/2 ടീസ്പൂൺ
സോഡപ്പൊടി 1/4 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
തയാറാക്കുന്നവിധം
ഒരു മിക്സിയിൽ അരിപ്പൊടി, കടലമാവ്, തൈര്, ഉരുളക്കിഴങ്ങ്, കുതിർത്ത ചുവന്ന മുളക്, വെളുത്തുള്ളി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കാം. ഈ മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ബേക്കിങ് സോഡ ചേർത്ത് നന്നായി ഇളക്കുക. ദോശ തവ ചൂടാക്കി ദോശ ചൂട്ടെടുക്കാം. ദോശയുടെ ചുറ്റും നെയ്യ് ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക. ക്രിസ്പി ദോശ ഉണ്ടാക്കാം.