Kerala

പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം | 2 Youth drowned to death Pathanamthitta

വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം

പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പമ്പയാറിനോട് ചേർന്ന പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നാല്ലിക്കൽ സ്വദേശി മിഥുൻ, കിടങ്ങന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്.

ഒരാൾ കൂടി അപകടത്തിൽപ്പെട്ടതായാണ് വിവരം. ഇവരുടെ സുഹൃത്തായ തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.

STORY HIGHLIGHT :  2 Youth drowned to death Pathanamthitta