Kerala

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ | attempt-to-sexual-assault-case-female-doctor-in-pathanapuram-youth-arrested

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊല്ലം പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാന്‍ ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
വനിതാ ഡോക്ടറുടെ വായില്‍ തുണി തിരുകിയ ശേഷം ആയിരുന്നു പീഡന ശ്രമം. ഡോക്ടര്‍ ഇയാളില്‍ നിന്ന് ഓടി രക്ഷപെട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴുമണിക്കാണ് സംഭവം നടക്കുന്നത്. നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

STORY HIGHLIGHT : attempt-to-sexual-assault-case-female-doctor-in-pathanapuram-youth-arrested