പലസ്‌തീനില്‍ ദിവസവും പത്ത് മണിക്കൂർ ആക്രമണം നിർത്തിവയ്ക്കുമെന്ന് അറിയിച്ച് ഇസ്രയേൽ. അൽ മവാസി, ദൈറുൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിലാകും അക്രമണം നിർത്തിവയ്ക്കുക. രാവിലെ പത്ത് മണി മുതൽ രാത്രി എട്ട് മണി വരെയാകും ആക്രമണമുണ്ടാകാതിരിക്കുകയെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിൽ കുട്ടികളുൾപ്പെടെയുളളവരുടെ പട്ടിണി മരണം ചർച്ചയായിരുന്നു. പോഷകാഹാരക്കുറവ് മൂലം മരിച്ചു വീഴുന്ന പിഞ്ച് കുഞ്ഞുങ്ങളുടെ മരണ നിരക്ക് വർധിച്ചത് മൂലം വിവിധ രാജ്യങ്ങൾ ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു.ലോക രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇസ്രയേൽ തീരുമാനം എടുത്തത്.