Kerala

വഞ്ചനാകേസിൽ നിവിൻ പോളിക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ് അയച്ച് പൊലീസ്. സംവിധായകൻ എബ്രിഡ് ഷൈനിനും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാൻ നിർദേശിച്ചിട്ടുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.

നേരത്തെ ആക്ഷൻ ഹീറോ ബിജു 2-ന്റെ അവകാശം നൽകി ഷംനാസിൽ നിന്ന് ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ഇത് മറച്ചുവെച്ച് മറ്റൊരാൾക്ക് അഞ്ച് കോടി രൂപയ്ക്ക് സിനിമയുടെ വിദേശ വിതരണാവകാശം നൽകിയെന്നും പരാതിയിൽ പറയുന്നു.

Latest News