ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ പി വി സന്ദേശ് (46) അന്തരിച്ചു. തൃശൂര്‍ നെടുപുഴയിലെ വനിതാ പോളിടെക്‌നിക്കിനടുത്താണ് വീട്.
പൊന്നേംമ്പാറ വീട്ടില്‍പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്.
മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നീ തന്ന നിരുപാധികസ്‌നേഹം എന്ന് സന്ദേശിന്റെ വിയോഗത്തില്‍ മന്ത്രി പ്രതികരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് നടക്കും.