ജീവിതസഹാചര്യത്തിലെ മാറ്റം, അടിക്കിടി ഉണ്ടാവുന്ന അസഹനീയമായ ചൂടില്‍ നിന്നും രക്ഷനേടാനെല്ലാം നാം ഇന്ന് ഏറെ ആശ്രയിക്കുന്നത് എയര്‍ കണ്ടീഷണറുകളെയാണ്. നാം ഇന്ന് ജോലി ചെയ്യുന്ന മിക്കയിടങ്ങളിലും കൂടാതെ ഒട്ടുമിക്ക വീടുകളിലും എസിയുണ്ട്. അമിതമായ ചൂട് അകറ്റാനും നല്ല തണുപ്പ് നല്‍കാനും ഇത് സഹായിക്കുന്നുണ്ടെങ്കിലും സ്ഥിരമായി എസിയില്‍ ഇരിക്കുന്നത് മൂലം ചില ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അവയെ കുറിച്ച് അറിഞ്ഞിരിക്കണം.
- ശ്വസന പ്രശ്‌നങ്ങളാണ് പ്രധാനമായും നിങ്ങളെ അലട്ടുക
എസിയില്‍ ഒരുപാട് നേരം ചിലവഴിക്കുമ്പോള്‍ തണുത്തതും വരണ്ടതുമായ വായു മൂക്കിലെ ഭാഗങ്ങളും കഫവും വരണ്ടതാക്കും. ഇത് വിട്ടുമാറാത്ത ജലദോഷത്തിനും ചുമക്കും കാരണമാകും. കൂടാതെ എസിയില്‍ കുറേ നേരം ചിലവഴിക്കുന്നത് വഴി വായുവിലെ ഈര്‍പ്പം കുറയുന്നതിനും ഇത് വരണ്ട ചുണ്ടുകള്‍ക്കും കണ്ണുകള്‍ക്കും കാരണമാകും.
- നിര്‍ജലീകരണമാണ് മറ്റൊരു പ്രധാന പ്രശ്‌നം
എസിയില്‍ കൂടുതല്‍ ഇരിക്കുമ്പോള്‍
ശ്വാസത്തിലൂടെയോ ചര്‍മത്തിലൂടെയോ ദ്രാവകങ്ങള്‍ വേഗത്തില്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. കൂടാതെ തണുത്ത കാലാവസ്ഥ ആയതിനാല്‍ തന്നെ വെള്ളം കൂടുതല്‍ കുടിക്കാനും തോന്നാത്ത അവസ്ഥവരും.ഇത് നിങ്ങളില്‍ നിര്‍ജലീകരണത്തിന് കാരണമാകും. പെട്ടന്നുള്ള താപനില വ്യതിയാനങ്ങളും വരണ്ട വായുവും ടെന്‍ഷനും തലവേദനയും ഉണ്ടാക്കും. ദീര്‍ഘനേരം എയര്‍ കണ്ടിഷനിംഗ് ചെയ്ത അന്തരീക്ഷത്തില്‍ ഇരിക്കുമ്പോള്‍ മെറ്റബൊളിസം മന്ദഗതിയിലാവുന്നതിന് കാരണമാകുന്നു.ഇത് അലസതക്കും ക്ഷീണത്തിനും ഇടയാക്കുന്നു.
- എസി ഫില്‍റ്ററുകളില്‍ പൂപ്പല്‍, പൊടി എന്നിവ നിലനില്‍ക്കുന്നത് അലര്‍ജിക്കും കാരണമാകും.
ദീര്‍ഘനേരം എ സിയില്‍ ഇരിക്കുന്നത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കുകയും ചര്‍മ്മം വേഗം വരണ്ടുപോകുകയും ചെയ്യുന്നതിന് ഇടയാക്കുന്നതിനാല്‍ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനമാണ്. നീളന്‍ കൈയുള്ള വസ്ത്രങ്ങളും വീതിയേറിയ തൊപ്പിയും ധരിക്കുന്നത് എ സി റൂമില്‍ ഇരിക്കുമ്പോള്‍ ചര്‍മ്മത്തിലെ ജലാംശം നഷ്ടമാകാതെ ഇരിക്കാന്‍ സഹായിക്കും. എയര്‍ കണ്ടീഷണറിന്റെ തൊട്ടടുത്തിരുന്ന് തണുത്ത കാറ്റ് നേരിട്ട് ഏല്‍ക്കുന്നതും ഒഴിവാക്കേണ്ടതാണ്. അപ്പോള്‍ അമിതമായി എസിയില്‍ ഇരിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞുവെക്കുന്നത് നല്ലതാണ്.
content highlight: Air Conditioner