ആറന്മുളയിൽ വയലിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് യുവാക്കൾ മരിച്ചു. വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ നെല്ലിക്കൽ സ്വദേശി മിഥുൻ(23), കിടങ്ങന്നൂർ സ്വദേശി രാഹുൽ(27) എന്നിവരാണ് മരിച്ചത്.
മാലക്കരയിലെ സെന്റ് തോമസ് ആശുപത്രിയിൽ ഇരുവരെയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മൂന്നുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഒരാളെ കാണാതായി. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.