25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വിപണിയില്‍ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാര്‍ഗവും അത്താണിയുമാണെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നല്‍കുന്ന വിദേശ ലോട്ടറി വാങ്ങാന്‍ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാന്‍ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കുന്നുമുണ്ട്. ആന്റണി രാജു എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ വി കെ പ്രശാന്ത് എം എല്‍ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ സ്വാഗതം പറഞ്ഞു. ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.
CONTENT HIGH LIGHTS; Thiruvonam worth 25 crores in bumper market: Finance Minister says lottery is the livelihood and livelihood of about one lakh poor people