തൃശൂർ ഇരിങ്ങാലക്കുട കാട്ടൂരിൽ രണ്ട് യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. കാട്ടൂർ സ്വദേശികളായ ടിൻ്റു എന്ന പ്രജിൽ (38), സികേഷ് (27), എടക്കാട്ടുപറമ്പിൽ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി അരുൺകുമാർ (30 ) ദിനക്ക് (22) എന്നിവരെയാണ് പിടികൂടിയത്. 5 ദിവസമായി ഒളിവിൽ കഴിയുന്ന ശിവപുരയിലെ ഫാമിനുള്ളിൽ നിന്നാണ് പൊലീസ് സാഹസികമായി പ്രതികളെ പിടികൂടിയത്.
അതേസമയം കഴിഞ്ഞ 13 ന് കാട്ടൂർ പെഞ്ഞനം എസ്.എൻ.ഡി.പി പള്ളിവേട്ട നഗറിൽ രാത്രി 11 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കൽ സനൂപ്( 26), കാട്ടൂർ വലക്കഴ സ്വദേശി പറയം വളപ്പിൽ യാസിൻ (25) എന്നിവരെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ സനൂപിനും , യാസിനും സാരമായി പരുക്കേറ്റിരുന്നു.