ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ അടിയന്തിര ഇടപെടൽ അഭ്യർഥിച്ചുകൊണ്ട് ക്രിസ്ത്യൻ സംഘടനയായ കാസ പ്രധാനമന്ത്രിക്ക് കത്തയച്ചു.
ചത്തീസ്ഗഢിൽ കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വളരെ വേദനയോടെയും ആശങ്കയോടെയും ശ്രദ്ധയിൽ പെടുത്തുന്നതായും പതിറ്റാണ്ടുകളായി, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ സമൂഹത്തെ സേവിക്കുന്ന ഈ സ്ത്രീകൾ മതപരമായ ആചാരങ്ങൾ അവലംബിച്ചിട്ടും, പൊതു ഇടങ്ങളിൽ സഞ്ചരിക്കാനും സംസാരിക്കാനും ഇടപഴകാനുമുള്ള അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടത് വളരെ ദുഃഖകരമാണെന്നും കത്തിൽ പറയുന്നു.