Kerala

ജഡ്ജി ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടി; രണ്ട് പേർ പൊലീസ് പിടിയിൽ

വെഞ്ഞാറമൂട്ടിൽ ജഡ്ജി ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കണ്ണൂർ സ്വദേശി ജിഗേഷ്, മാന്നാർ സ്വദേശി സുമേഷ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള ബാങ്കിലുള്ള 10 ലക്ഷം രൂപയുടെ ലോൺ ക്ലോസ് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വെഞ്ഞാറമൂട് സ്വദേശികളായ ദമ്പതികളിൽ നിന്ന് ഇവർ പണം തട്ടിയെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്ന് സംഘം നേരത്തെയും പണം വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് വ്യാജ നിയമന രേഖകളും പൊലീസ് പിടിച്ചെടുത്തു

Latest News