Kerala

കാസർകോട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു; അപകടം പശുവിനെ മേയ്ക്കാൻ പോയതിനിടെ

കാസര്‍കോട് പൊട്ടിവീണ വൈദ്യുതകമ്പിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വയോധികന് ദാരുണാന്ത്യം. കാസര്‍കോട് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടന്‍ നായരാണ് മരിച്ചത്.

രാവിലെ പശുവിനെ മേയ്ക്കാന്‍ പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇദ്ദേഹത്തിന്‍റെ പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി.

ഏറെ നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.