വിൻഫാസ്റ്റ് ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നു. ഗുജറാത്തിലെ സൂറത്തിലാണ് വിൻഫാസ്റ്റിന്റെ ആദ്യ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ഈ വർഷം അവസാനത്തോടെ 27-ലധികം നഗരങ്ങളിലായി 35 ഡീലർഷിപ്പുകൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് പ്രസ്താവനയിൽ അറിയിച്ചു.
ടെസ്‌ലയ്ക്കും ടൊയോട്ടയ്ക്കും പിന്നിൽ ലോകത്തെ മൂന്നാമത്തെ മികച്ച ഇവി നിർമാതാക്കളാണ് വിൻഫാസ്റ്റ്. തമിഴ്‌നാട്ടിൽ പ്ലാന്റ് ആരംഭിക്കുന്നതിനായി 2 ബില്യൺ ഡോളർ നിക്ഷേപിക്കുന്നകതിന്റെ കരാർ ഒപ്പ് വെച്ചിട്ടുണ്ട്. ഇവിടെ പ്ലാന്റിന്റെ നിർമാണം ആരംഭിക്കുകയും ചെയ്തു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് അസംബ്ലി പ്ലാന്റ് കമ്പനി ആരംഭിച്ചിരിക്കുന്നത്. വിൻഫാസ്റ്റ് VF 7, VF 6 എന്നീ മോഡലുകളാണ് കമ്പനി ആദ്യമായി ഇന്ത്യയിലേക്ക് എത്തിക്കുക. ഈ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളുടെ പ്രീ ബുക്കിങ്ങ് ജൂലൈ 15 ന് ആരംഭിച്ചിരുന്നു. എക്‌സ്‌ക്ലൂസീവ് ഷോറൂമുകളിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റായ VinFastAuto.in വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും.
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലെ മത്സരം വിൻഫാസ്റ്റിന്റെ കടന്നുവരവോടെ കൂടുതൽ ശക്തമാവുകയാണ്. നിലവിൽ വിൽക്കപ്പെടുന്ന വാഹനങ്ങളിൽ മൂന്ന് ശതമാനം മാത്രമേ ഇവികളുള്ളൂ എങ്കിലും, ഇന്ത്യൻ വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. 2030 എത്തുമ്പോഴേക്കും ഇന്ത്യയിൽ വില്ക്കപ്പെടുന്ന വാഹനങ്ങളിൽ 30 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
content highlight: Vinfast