വൈക്കം ചെമ്പിൽ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളം ആണ് അപകടത്തിൽപ്പെട്ടത്. പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരാളെ കാണാതായി എന്നാണ് വിവരം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.