ആക്ഷന്‍ ഹീറോ ബിജു 2വിന്റെ പേരില്‍ തന്റെ പക്കല്‍ നിന്നും പണം തട്ടിയെന്ന നിര്‍മാതാവിന്റെ പരാതിയിൽ അക്കൗണ്ട് രേഖകൾ സമർപ്പിക്കാനും നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി തലയോലപ്പറമ്പ് പോലീസ്.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഷംനാസ് ആണ് പരാതിക്കാരന്‍. മഹാവീര്യരുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതിന് പിന്നാലെ ആക്ഷന്‍ ഹീറോ ബിജു 2ന്റെ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്നും 1.90 കോടി രൂപ വാങ്ങി. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് മറ്റൊരു കമ്പനിക്കു സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് അഞ്ച് കോടിക്ക് വിറ്റു. ഇതോടെ തനിക്ക് 1.90 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഷംനാസ് ആരോപിക്കുന്നത്.
STORY HIGHLIGHT: nivin pauly and abrid shine issued notices