കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി. അങ്ങിനെ ഇതാ പ്രതിപക്ഷ നിരയിൽ നിന്ന് ഒരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു. All The Best..!’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ ദിവസം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യുഡിഎഫ് 100 സീറ്റ് തികച്ചാൽ താൻ രാജിവെക്കുമെന്നും കിട്ടിയില്ലെങ്കിൽ വി ഡി സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്ന് ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ രാഷ്ട്രീയവനവാസത്തിന് പോകും. പിന്നെ എന്നെ കാണില്ല. വെല്ലുവിളിയൊന്നുമില്ല. അത്രയേ ഇക്കാര്യത്തിൽ പറയാനുള്ളൂ. എന്ന് സതീശൻ പ്രതികരിച്ചത്.
STORY HIGHLIGHT: v sivankuttys fb post