കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. രണ്ടു ദേശങ്ങൾക്കുമേൽ ഉരുൾപൊട്ടിയൊലിച്ച് സർവവും തകർന്ന ദുരന്തം. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റനായിട്ടില്ല. 2024 ജൂലൈ 29 ന് രാത്രി 11.45 ഓടെ മുണ്ടക്കൈക്കും ചൂരൽമലയ്‌ക്കും മീതേ പുഞ്ചിരിമട്ടം ഉരുൾപൊട്ടിപ്പാഞ്ഞു. 298 ജീവനുകളെ മലവെള്ളം കൊണ്ടുപോയി.
രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യമാണ് ദുരന്തഭൂമിയില്‍ നടന്നത്. അഗ്നിരക്ഷാസേനയും പൊലീസും സൈന്യവും ദുരന്തനിവാരണ സേനയും നൂറുകണക്കിന് സന്നദ്ധഭടന്മാരും ചേർന്ന് ആയിരങ്ങളെ രക്ഷപ്പെടുത്തി. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ദുരന്തബാധിതർക്കായുള്ള സർക്കാർ നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിലെ മാതൃകാ വീട് നിർമ്മാണം അവസാനഘട്ടത്തിലാണ്.