India

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്

ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇന്ത്യാ സഖ്യം ഛത്തീസ്ഗഢിലേക്ക്. എംപിമാരായ ബെന്നി ബഹനാൻ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്ത ഗിരി തുടങ്ങിയവരാണ് സംഘത്തിൽ ഉള്ളത്. സംഘം രാവിലെ 8.45 ഓടെ ഛത്തീസ്ഗഢിൽ എത്തും. ജയിലിലുള്ള കന്യാസ്ത്രീകളെ സംഘം സന്ദര്‍ശിക്കും.

അതേസമയം മലയാളി കന്യാസ്ത്രീകളെ തടവിലാക്കിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. നാരായണ്‍പൂരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം മലയാളികളായ കന്യാസ്ത്രീകള്‍ ജോലിക്കായി കൂട്ടികൊണ്ടുപോകാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്ത്.

ഈ രേഖ കയ്യില്‍ ഉണ്ടായിട്ടും കന്യാസ്ത്രീകളെയും കുട്ടികളെയും യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ബജരംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെക്കുകയുമായിരുന്നു. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ കുറ്റങ്ങള്‍ ചുമത്തി. ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതെന്നും സിബിസിഐ പറഞ്ഞു.